യു.എ.ഇയിലെ ഇന്ത്യാക്കാര്‍ക്ക് പ്രമേഹ സാദ്ധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്

Breaking News Health

യു.എ.ഇയിലെ ഇന്ത്യാക്കാര്‍ക്ക് പ്രമേഹ സാദ്ധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്
ദുബായ്: യു.എ.ഇ.യില്‍ താമസിക്കുന്ന ഇന്ത്യാക്കാരായ സ്ത്രീകള്‍ക്ക് സ്വദേശത്തേക്കാള്‍ കൂടുതല്‍ പ്രമേഹ സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.

 

യു.എ.ഇ. അലൈന്‍ കേന്ദ്രമാക്കി നടത്തുന്ന സര്‍വ്വേയിലാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍ ‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും യു.എ.ഇയില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

തെക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍നിന്നും വരുന്ന സ്ത്രീകള്‍ യു.എ.ഇയിലെത്തുന്നതോടെ ജീവിത ശൈലിയില്‍ വരുന്ന മാറ്റമാണ് സ്ത്രീകളില്‍ പ്രമേഹ രോഗം കൂടാനുള്ള കാരണമെന്ന് യു.എ.ഇ. യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറായ സെയ് മെഹബൂബ് പറഞ്ഞു.

 

യു.എ.ഇയില്‍ എത്തുന്നവര്‍ കൂടുതലും വാഹനങ്ങളെ ആശ്രയിക്കുന്നതും കാരണമാകുന്നു.

Leave a Reply

Your email address will not be published.